Connect with us

Kerala

വി കെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി |  പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ഇന്നലെ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാംഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും. ആരോഗ്യാപരമായ കാരണങ്ങളാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലുള്ളത്.

അതേ സമയം അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞിന് ജാമ്യം നല്‍കരുതെന്ന് വിജിലന്‍സ് ആവശ്യപ്പെടും. തുടര്‍ ചോദ്യം ചെയ്യലുകള്‍ക്കായി നാലുദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. റിമാന്‍ഡിലായ വി കെ ഇബ്രാഹിംകുഞ്ഞ് മരടിലെ ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി നേരിട്ട് ആശുപത്രിയില്‍ എത്തിയാണ് വികെ ഇബ്രാഹിംകുഞ്ഞിനെ റിമാന്‍ഡ് ചെയ്തത്. അദ്ദേഹത്തെ ഉടനെ ഡിസ്ചാര്‍ജ് ചെയ്യാനാവില്ലെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചതിനാല്‍ കുറച്ചു ദിവസം കൂടി വികെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തുടരാനാണ് സാധ്യത.

---- facebook comment plugin here -----

Latest