Connect with us

Kerala

തദ്ദേശഭരണ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം നാളെ അവസാനിക്കും; ഇതുവരെ ലഭിച്ചത് 82,810 പത്രികകൾ

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ബുധനാഴ്ച വരെ ലഭിച്ചത് 82,810 നാമനിർദ്ദേശ പത്രികകൾ. ഗ്രാമപഞ്ചായത്തുകളിലേക്ക് 64,767 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 5,612 ജില്ലാ പഞ്ചായത്തുകളിലേക്ക് 664 പത്രികകളുമാണ് ലഭിച്ചത്. 9,865 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 1,902 നാമനിർദ്ദേശ പത്രികകളും ലഭിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ 18ന് വൈകിട്ട് ആറുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ള നാമനിർദ്ദേശ പത്രികകളുടെ കണക്കാണിത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനത്തെ തുടർന്ന് നവംബർ 12 മുതലാണ് പത്രിക സമർപ്പണം ആരംഭിച്ചത്. അവധി ദിനങ്ങളിലൊഴികെ (14, 15) അഞ്ച് ദിവസങ്ങളിലായാണ് പത്രികകൾ ലഭിച്ചത്.

പത്രികാ സമർപ്പണം വ്യാഴാഴ്ച അവസാനിക്കും. നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23-നാണ്.

Latest