സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണം: മമത ബാനര്‍ജി

Posted on: November 18, 2020 7:37 pm | Last updated: November 18, 2020 at 7:37 pm

കൊല്‍ക്കത്ത | നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2021 ജനുവരി 23ന് നേതാജിയുടെ 125ാം ജന്മവാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് മമത ഈ ആവശ്യവുമായി പ്രധാനമന്ത്രിയെ സമീപിച്ചത്.

ബംഗാളിന്റെ മഹാനായ പുത്രന്മാരില്‍ ഒരാളാണ് നേതാജിയെന്ന് കത്തില്‍ മമത അനുസ്മരിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകവും എല്ലാ തലമുറക്കും പ്രചോദനവുമായിരുന്നു അദ്ദേഹം. നേതാജിക്ക് എന്ന് സംഭവിച്ചു എന്നറിയാന്‍ നിര്‍ണായക ഇടപെടല്‍ നടത്തി അതിന്റെ വിവരങ്ങള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാക്കണമെന്നും മമത ആവശ്യപ്പെട്ടു.