Connect with us

Kerala

നിര്‍മാണത്തിലിരിക്കെ തലശേരി മാഹി പാലം തകര്‍ന്ന സംഭവം; നിര്‍മാണ കമ്പനികള്‍ക്ക് വിലക്ക്

Published

|

Last Updated

ന്യൂഡല്‍ഹി |  നിര്‍മാണത്തിലിരിക്കെ തലശേരി മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്. ജി എച്ച് വി ഇന്ത്യ, ഇ കെ കെ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ എന്നീ കമ്പനികള്‍ക്കാണ് വിലക്ക്. പാലത്തിന്റെ ബീമുകള്‍ തകര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ദേശീയപാത അതോറിറ്റിയുടെ നിര്‍മാണങ്ങളില്‍ ഈ കമ്പനികളെ ഉള്‍പ്പെടുത്തില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

പദ്ധതിയുടെ ടീം ലീഡറെയും സ്ട്രകിച്ചറല്‍ എഞ്ചീനീയറെയും രണ്ട് വര്‍ഷത്തേക്ക് ഡീബാര്‍ ചെയ്തു. പ്രോജക്ട് മാനേജറെ നീക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് 26നാണ് പാലത്തിനായി വാര്‍ത്ത നാല് സ്സാബുകള്‍ തകര്‍ന്ന് വീണത്.

Latest