Connect with us

National

കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധനായി ഹരിയാന ആരോഗ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി  | കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് സന്നദ്ധതയറിച്ച് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ഇന്ത്യന്‍ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിന്‍ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയെന്ന് അറിയിച്ചിരുന്നു. വാക്സിന്‍ സ്വീകരിക്കാന്‍ സന്നദ്ധനാണെന്ന് ഭാരത് ബയോടെക് കമ്പനിയെ അറിയിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇന്ത്യയില്‍ നടന്നതില്‍ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്.

ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വാക്സിന്റെ പേര് കോവാക്സിനെന്നാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം.

നേരത്തെ അമേരിക്കന്‍ കമ്പനികളായ ഫൈസറിന്റെയും മോഡേണയുടെയും വാക്സിനുകള്‍ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരുന്നു. മോഡേണയുടെ വാക്സിന്‍ 94.5 ശതമാനം ഫലപ്രദമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു