ഗുജറാത്തിലെ വഡോദരയില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പത്ത് മരണം

Posted on: November 18, 2020 12:08 pm | Last updated: November 18, 2020 at 12:08 pm

വഡേദര | ഗുജറാത്തിലെ വഡോദരയില്‍ ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പത്ത് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരുക്കേറ്റു. വഡോദര നഗരത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു അപകടം.

മിനി ട്രക്കും മറ്റൊരു ട്രക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മിനി ട്രക്ക്, ട്രക്കിന്റെ പിറകിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പഞ്ചമഹല്‍ ജില്ലയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പെട്ടത്. ഇവര്‍ സൂറത്ത് നഗരത്തില്‍ നിന്നുള്ളവരാണ്.