Connect with us

National

ബിഹാറില്‍ ആഭ്യന്തരം നിതീഷ് കുമാറിന് തന്നെ

Published

|

Last Updated

പാറ്റ്‌ന  | ബിഹാര്‍ മന്ത്രിസഭയില്‍ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ കൈയാളുമെന്ന് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിമാരായ താര കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവര്‍ ധനം, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്യും.

ജിതന്‍ റാം മാഞ്ചിയുടെ മകന്‍ സന്തോഷ് സുമന് ചെറുകിട ജലസേചനം, പിന്നാക്ക ക്ഷേമ വകുപ്പുകള്‍ ലഭിക്കും. വിഐപി പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സാഹ്നിക്ക് മൃഗസംരക്ഷണം, ഫിഷറീസ് വകുപ്പുകള്‍ ലഭിക്കുമെന്നാണ് അറിയുന്നത്.