Connect with us

Kerala

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എം സി ഖമറുദ്ദീന്‍ എംഎല്‍എയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കാസര്‍കോട് | ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന എം സി ഖമറുദ്ദീന്‍ എംഎല്‍എ യെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രത്യേക അന്വേഷണ ഏജന്‍സിയുടെ അപേക്ഷയില്‍ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയാണ് നാളെ ഉച്ചക്ക് 3 മണിവരെ കസ്റ്റഡി അനുവദിച്ചത്. ഒരാഴ്ച മുമ്പ് മൂന്ന് കേസുകളില്‍ എംഎല്‍എയെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.

പോലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചതിനാല്‍ എംഎല്‍എ 13 കേസുകളില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല. നേരത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ഖമറുദ്ദീനെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയിരുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചായിരുന്നു പരിശോധന. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാല്‍ എംഎല്‍എയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.

Latest