Connect with us

First Gear

ഒന്നര ലക്ഷത്തിലേറെ ടെസ്ല വാഹനങ്ങളില്‍ കൂടി സുരക്ഷാ അന്വേഷണം നടത്താന്‍ അമേരിക്ക

Published

|

Last Updated

വാഷിംഗ്ടണ്‍ | ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ലയുടെ രണ്ട് മോഡലുകളില്‍ കൂടി സുരക്ഷാ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ നാഷനല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍ എച്ച് ടി എസ് എ). 159,000 വാഹനങ്ങളാണ് പരിശോധിക്കുന്നത്.

തിരിച്ചുവിളിക്കാന്‍ നിര്‍ദേശിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയാണിത്. ടച്ച്‌സ്‌ക്രീന്‍ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണില്‍ എന്‍ എച്ച് ടി എസ് എ പ്രാഥമിക വിശകലനം നടത്തിയിരുന്നു. വാഹനം പിന്നോട്ടെടുക്കുമ്പോള്‍ റിയര്‍ ക്യാമറയില്‍ ചിത്രം പതിയാതിരിക്കാന്‍ ഇത് ഇടയാക്കും.

ഫോഗ് ഒഴിവാക്കാനുള്ള ശേഷിയെയും ബാധിക്കും. ഡ്രൈവറെ സഹായിക്കുന്ന ഓട്ടോപൈലറ്റ് സംവിധാനത്തിനും പ്രശ്‌നം സൃഷ്ടിക്കും. 2012- 18 മോഡല്‍ ടെസ്ല എസ്, 2016- 18 മോഡല്‍ എക്‌സ് വാഹനങ്ങളാണ് പരിശോധിക്കുന്നത്.