Connect with us

Kerala

കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരള കോണ്‍ഗ്രസിന്റെ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് കമ്മീഷനെ സമീപിച്ചിരുന്നു. എന്നാല്‍ രണ്ടു വിഭാഗത്തിനും ചിഹ്നം അനുവദിക്കേണ്ടതില്ല എന്നാണ് കമ്മീഷന്‍ തീരുമാനം. ചിഹ്നം മരവിപ്പിച്ചുകൊണ്ട് സംസ്ഥാന ഇലക്ഷന്‍ കമ്മിഷണര്‍ വി.ഭാസ്‌കരന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതേ തുടര്‍ന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും കമ്മീഷന്‍ പ്രത്യേകം ചിഹ്നങ്ങള്‍ അനുവദിച്ചു. ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ മാണി വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് അനുവദിച്ചത്.

അനിശ്ചിത കാലത്തേക്കാണ് രണ്ടില ചിഹ്നം കമ്മീഷന്‍ മരവിപ്പിച്ചത്. ചിഹ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലുള്ള കേസില്‍ തീര്‍പ്പ് വരുന്നതിന് അനുസൃതമായായിരിക്കും മരവിപ്പിക്കലിന്റെ കാലാവധി.

---- facebook comment plugin here -----

Latest