Connect with us

Kerala

സുഹൃത്തായ സി പി എം സ്ഥാനാര്‍ഥിക്ക് കെട്ടിവെക്കാന്‍ പണം നല്‍കി മുസ്ലിം ലീഗ് നേതാവ്

Published

|

Last Updated

കണ്ണൂര്‍ |  തദ്ദേശ തിരഞ്ഞെടുപ്പ് എന്നാല്‍ പ്രാദേശിക അടിസ്ഥാനത്തില്‍ ഏറ്റവും വീറും വാശിയും നിറയുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ്. എതിരാളികളെ ഏത് രീതിയിലും പരാജയപ്പെടുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കും. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് കാലത്ത് ഒരു അപൂര്‍വ്വ സൗഹൃദ വാര്‍ത്ത കണ്ണൂര്‍ ചൊക്ലിയില്‍ നിന്ന് പുറത്തുവന്നിരിക്കുകയാണ്.

ചൊക്ലി പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള പണം നല്‍കിയത് മുസ്ലീം ലീഗ് നേതാവാണ്. 16-ാം വാര്‍ഡ് സ്ഥാനാര്‍ഥിയായ സി പി എം പ്രവര്‍ത്തകന്‍ നവാസിനാണ് മുസ്ലീം ലീഗ് പഞ്ചായത്ത് ട്രഷറര്‍ റെജിലാസ് അബ്ദുല്ല പണം കൈമാറിയത്. പാര്‍ട്ടിക്കും മുന്നണിക്കും അതീതമായി ഇരുവര്‍ക്കും ഇടയില്‍ വര്‍ഷങ്ങളായുള്ള സൗഹൃദമായണ് നവാസിന് പണം നല്‍കാന്‍ അബ്ദുല്ലയെ പ്രേരിപ്പിച്ചത്.

നവാസ് ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തന്റെ സമ്മാനം എന്ന നിലയിലാണ് പണം നല്‍കിയതെന്ന് അബ്ദുല്ല പറയുന്നു. എന്നാല്‍ സൗഹൃദത്തിനിടയിലും ഇരുവരുേടയും രാഷ്ട്രീയ നിലപാടുകളില്‍ ഒരു മാറ്റവുമില്ലെന്ന് ഇരുവരും പറയുന്നു.

 

 

Latest