Connect with us

Covid19

ലോകത്തെ കൊവിഡ് കേസുകള്‍ അഞ്ചര കോടി പിന്നിട്ടു

Published

|

Last Updated

ന്യൂയോര്‍ക്ക്|  ലോകത്ത് കൊവിഡ് വ്യാപനം വീണ്ടും തീവ്രമായതതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6,60,905 പേര്‍ക്കാണ് രോഗം ബാധിച്ചത്. കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത ശേഷം ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ലോകത്ത് ഇതുവരെ 5,53,28,043 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. 13,31,644 പേര്‍ വൈറസ് മൂലം മരണമടഞ്ഞു. മൂന്ന് കോടി എണ്‍പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. ലോകത്ത് പല രാജ്യങ്ങളിലും ഇപ്പോള്‍ വീണ്ടും തീവ്ര വ്യാപനം ഉണ്ടായിരിക്കുകയാണ്.

ലോകത്ത് ഏറ്റവും രോഗികളുള്ള അമേരിക്കയില്‍ രണ്ട് ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,15,33,290 ആയി ഉയര്‍ന്നു. 2,52,630 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 70 ലക്ഷം പിന്നിട്ടു.

30,000-ത്തിലധികം കേസുകളാണ് ഇറ്റലിയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്ത പത്തുദിവസം രോഗത്തെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായകമായിരിക്കുമെന്ന് ഇറ്റാലിയന്‍ ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പെര്‍നാസ പ്രതികരിച്ചു.

ബ്രിട്ടന്‍-രോഗവ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് രാജ്യത്ത് ലോക്ഡൗണ്‍ തുടരുകയാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാകും ലോക്ഡൗണ്‍ അവസാനിക്കുക. സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

യു.എസ്.- രോഗികളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നതിനുപിന്നാലെ മിഷിഗന്‍, വാഷിങ്ടണ്‍, കാലിഫോര്‍ണിയ, ടെക്‌സാസ്, നോര്‍ത്ത് ഡെക്കോട്ട ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സ്‌കൂളുകളും കോളജുകളും അട്ക്കാനും ഭക്ഷണശാലകളില്‍ ഭക്ഷണം വിളമ്പന്നതും കായിക മത്സരങ്ങളും നിര്‍ത്തിവെക്കാനും മിഷിഗന്‍ ഗവര്‍ണര്‍ ഗ്രെച്ചന്‍ വിറ്റ്‌മെര്‍ ഉത്തരവിട്ടു.