Connect with us

International

ലിബിയയില്‍ ഏകീകൃത ഭരണകൂടം : ചര്‍ച്ച തീരുമാനമാവാതെ പിരിഞ്ഞു

Published

|

Last Updated

ടൂണിഷ്  | പത്ത് വര്‍ഷമായി ലിബിയയില്‍ തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ഐക്യ രാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ പുതിയ ഭരണകൂടം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടുണീഷ്യയില്‍ നടന്ന സമാധാന ചര്‍ച്ച ധാരണയിലെത്താതെ അവസാനിച്ചു,

ഐക്യരാഷ്ട്രസഭ തിരഞ്ഞെടുത്ത ലിബിയയില്‍ നിന്നുള്ള 75 പാര്‍ട്ടികളുടെ പ്രതിനിധികളായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്തത് . എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ അധികാരങ്ങളെ സംബന്ധിച്ച ചര്‍ച്ചയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും , ചര്‍ച്ചകള്‍ അടുത്ത ആഴ്ചയില്‍ വീണ്ടും പുനഃരാരംഭിക്കുമെന്ന് ഐക്യ രാഷ്ട്ര സഭാഉദ്യോഗസ്ഥന്‍ സ്റ്റെഫാനി വില്യംസ് പറഞ്ഞു. ചര്‍ച്ചകള്‍ അവസാനിക്കുന്നതോടെ 2021 ഡിസംബര്‍ 24 ന് ദേശീയ തിരഞ്ഞെടുപ്പ് നടത്താനാണ് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നതെന്നും വില്യംസ് പറഞ്ഞു