ടീമില്‍ ഇടം പിടിക്കാനായില്ല; ബംഗ്‌ളാദേശില്‍ അണ്ടര്‍ 19 ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയില്‍

Posted on: November 16, 2020 10:46 pm | Last updated: November 17, 2020 at 7:56 am

ധാക്ക |  മുന്‍ ബംഗ്ലാദേശ് അണ്ടര്‍ 19 ക്രിക്കറ്റര്‍ മുഹമ്മദ് സോസിബിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നവംബര്‍ 14നാണ് സംഭവം. 21കാരനായ സോസിബ് 2018 അണ്ടര്‍-19 ലോകകപ്പില്‍ ബംഗ്ലാദേശ് ടീമില്‍ സ്റ്റാന്‍ഡ് ബൈ താരമായി കളിച്ചിരുന്നു. പ്ലേയിംഗ്‌ന് ഇലവനില്‍ താരം ഉണ്ടായിരുന്നില്ല. വലംകയ്യന്‍ ബാറ്റ്‌സ്മാനായ സോസിബ് അണ്ടര്‍-19 ഏഷ്യാ കപ്പില്‍ കളിച്ചിരുന്നു.

2018ല്‍ ലിസ്റ്റ് എ മത്സരങ്ങളില്‍ അരങ്ങേറിയ സോസിബ് മാര്‍ച്ച് മുതല്‍ ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഉടന്‍ നടക്കാനിരിക്കുന്ന ബംഗബന്ധു ടി-20 കപ്പില്‍ കളിക്കുന്ന ഒരു ടീമും താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന്റെ നിരാശയിലാണ് താരം ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ദുഖം രേഖപ്പെടുത്തി.