Connect with us

Covid19

കൊവിഡ് വാക്‌സിന്‍: 94 ശതമാനം കാര്യക്ഷമത അവകാശപ്പെട്ട് അമേരിക്കന്‍ കമ്പനി

Published

|

Last Updated

വാഷിംഗ്ടണ്‍ | കൊവിഡ്- 19 പ്രതിരോധത്തിന് തങ്ങള്‍ വികസിപ്പിച്ച വാക്‌സിന് 94.5 ശതമാനം കാര്യക്ഷതമയുണ്ടെന്ന് അമേരിക്കന്‍ കമ്പനിയായ മോഡേണ. 30,000 പേരില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ പ്രാഥമിക ഫലം പ്രകാരമാണ് ഇതെന്നും കമ്പനി അറിയിച്ചു.

മൂന്നാം ഘട്ട പഠനത്തില്‍ നിന്നുള്ള ഇടക്കാല വിശകലനം അനുസരിച്ച് തങ്ങളുടെ വാക്‌സിന്‍ കൊവിഡ് രോഗത്തെ തടയാന്‍ സാധിക്കുമെന്ന് മോഡേണ സി ഇ ഒ സ്റ്റിഫാനെ ബന്‍സല്‍ അറിയിച്ചു. തീവ്ര സ്വഭാവത്തിലുള്ള രോഗത്തേയും തടയും.

നേരത്തേ, അമേരിക്കന്‍ കമ്പനിയായ ഫിസറിന്റെ വാക്‌സിനും റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും 90 ശതമാനം കാര്യക്ഷമത അവകാശപ്പെട്ടിരുന്നു. ലോകം പ്രതീക്ഷയോടെ കാണുന്ന ഓക്‌സ്‌ഫോഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലം ഏതാനും ആഴ്ചകള്‍ക്കുള്ളിലും പുറത്തുവരും.