Connect with us

Covid19

തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ കൂടുതല്‍ കൊവിഡ് ജാഗ്രത വേണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | അമേരിക്കയില്‍ കൊവിഡ് രണ്ടാമതും രൂക്ഷമായത് കൊവിഡ് കാലഘട്ടത്തിലാണെന്ന റിപ്പോര്‍ട്ടുകളുണ്ടെന്നും ഇതിനാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിച്ചു വേണം തിരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍. കൈപിടിക്കലും കെട്ടിപ്പിടക്കലുമെല്ലാം സ്ഥാനാര്‍ഥികള്‍ പൂര്‍ണമായും ഒഴിവാക്കണം. പ്രായാധിക്യം ഉള്ളവരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണം. നിരവധി വീടുകള്‍ സന്ദര്‍ശിക്കുന്നതിനാല്‍ പ്രചാരണത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധ എടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ ജനുവരി 24-ന് ഇവിടെ കൊവിഡ് കണ്ട്രോള്‍ റൂം ആരംഭിച്ചിരുന്നു. രാജ്യത്താദ്യം കൊവിഡ് സ്ഥിരീകരിച്ച സംസ്ഥാനം കേരളമാണ്. എന്നാല്‍ ആദ്യത്തെ കേസില്‍ നിന്നും ഒരാളിലേക്ക് പോലും രോഗം പകരാതെ നമ്മുക്ക് പ്രതിരോധിക്കാന്‍ പറ്റി. 156 ദിവസം കൊണ്ടാണ് 5000 കേസുകള്‍ ആയത്. വളരെ പെട്ടെന്ന് പലയിടത്തും രോഗം പകര്‍ന്നെങ്കിലും അതീവ ജാഗ്രത മൂലം ഇവിടെ രോഗവ്യാപനം പിടിച്ചു നിര്‍ത്താനായി. ആ സമയത്തിനിടയ്ക്ക് ചികിത്സാ സംവിധാനങ്ങള്‍ കൃത്യമായി വികസിപ്പിക്കാന്‍ നമ്മുക്കായി. അതുകൊണ്ടുണ്ടായ ഗുണം പിന്നീട് രോഗവ്യാപനം ഉച്ഛസ്ഥായിയില്‍ എത്തിയപ്പോഴും മരണസംഖ്യ കുറച്ച് നിര്‍ത്താന്‍ സാധിച്ചു. സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്.

ഒക്ടോബര്‍ 17 മുതല്‍ ഒരോ ആഴ്ചയിലേയും കൊവിഡ് രോഗികളുടെ എണ്ണം തൊട്ടുമുമ്പത്തെ ആഴ്ചയേക്കാള്‍ കുറഞ്ഞു വരികയാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ചികിത്സിയലിയുണ്ടായിരുന്ന ദിവസം ഒക്ടോബര്‍ 24 ആയിരുന്നു. 97417 പേര്‍ അന്ന് ചികിത്സയിലുണ്ടായിരുന്നു. പിന്നീട് കുറഞ്ഞു. ഇപ്പോള്‍ ഏതാണ്ട് 75000 ആളുകളാണ് ചികിത്സയിലുള്ളത്. ഒരോദിവസവും രോഗികളാവുന്നവരുടെ എണ്ണം രോഗമുക്തി നേടുന്നവരുടെ എണ്ണത്തേക്കാള്‍ കുറവാണ്. കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന ഗുരുതര രോഗാവസ്ഥയുള്ളവരുടെ എണ്ണത്തിലും കുറവുണ്ട്. രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാണ് . എന്നാല്‍ ജനങ്ങള്‍ ഇതേവരെ പാലിച്ച ജാഗ്രതയില്‍ ഇതുകാരണം ഒരു വിട്ടു വീഴ്ചയും പാടില്ല. മാസ്‌കുകള്‍ ഉപയോഗിക്കുന്നതില്‍ കൈകള്‍ ശുചിയാക്കുന്നതില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍ എല്ലാത്തിലും ജാഗ്രത വേണം.

കൊവിഡിന് രണ്ടാമതും മൂന്നാമതും തരംഗങ്ങളുണ്ടാവാം എന്നാണ്. അതിലെ പ്രത്യേകത ആദ്യത്തെ തരംഗത്തേക്കാള്‍ കൂടുതല്‍ രൂക്ഷമായ വ്യാപനം രണ്ടാം തരംഗത്തില്‍ ഉണ്ടാവാം. അമേരിക്കയില്‍ ഇതുവരെ ഉണ്ടായതില്‍ ഏറ്റവും കൂടുതല്‍ രോഗികളുണ്ടാവുന്നത് ഇപ്പോള്‍ ആണ്. യൂറോപ്പിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നു. രോഗവ്യാപനം തടയാന്‍ നമ്മുടെ നാട്ടില്‍ പരക്കെ പ്രചരിപ്പിച്ച സ്വീഡന്‍ മോഡലും പരാജയപ്പെട്ടു അവിടെയും രോഗവ്യാപനം രണ്ടാമതും ശക്തമായി. ഇതുവരെ നമ്മള്‍ കാണിച്ച കരുതലും ജാഗ്രതയും ശക്തമായി തുടരണം. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അമേരിക്കയിലും മറ്റും രോഗവ്യാപനം വര്‍ധിച്ചുവെന്നത് ശ്രദ്ധിക്കണം.

Latest