മലപ്പുറത്തെ കഞ്ചാവ് കേസ്: മൂന്നു പ്രതികള്‍ കൂടി അറസ്റ്റില്‍

Posted on: November 16, 2020 6:34 am | Last updated: November 16, 2020 at 7:11 am

മലപ്പുറം | മലപ്പുറത്തെ കഞ്ചാവ് കേസില്‍ മൂന്നുപേര്‍ കൂടി അറസ്റ്റില്‍. കരിപ്പൂര്‍ പുളിയം പറമ്പ് സ്വദേശി കല്ലന്‍കണ്ടി റഫീഖ്, കൊണ്ടോട്ടി ആന്തിയൂര്‍കുന്ന് സ്വദേശികളായ തെഞ്ചേരി കുത്ത് മുഹമ്മദ് മുജീബ് റഹ്മാന്‍, മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നിരവധി മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍.

നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ജില്ലാ ആന്റി നാര്‍ക്കോട്ടിക്‌സ് സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്. സെപ്തംബര്‍ 24നാണ് 320 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നത്. കേസില്‍ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആന്ധ്രയില്‍ നിന്നും പച്ചക്കറി വണ്ടിയില്‍ കടത്തിക്കൊണ്ടു വന്നതായിരുന്നു കഞ്ചാവ്.

റഫീഖ് മൂന്ന് വര്‍ഷം മുമ്പ് 110 കിലോ ഗ്രം കഞ്ചാവുമായി ആന്ധ്രയിലെ വിശാഖപട്ടണത്ത് പിടിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് വീണ്ടും അറസ്റ്റിലായത്.