താജുല്‍ ഉലമാ ഏഴാം ഉറൂസ് മുബാറക് നാളെ

Posted on: November 15, 2020 10:05 pm | Last updated: November 15, 2020 at 10:05 pm

എട്ടിക്കുളം | താജുല്‍ ഉലമാ സയ്യിദ് അബ്ദുർറഹ്മാന്‍ അല്‍ ബുഖാരിയുടെ ഏഴാം ഉറൂസ് മുബാറക് ഇന്ന് എട്ടിക്കുളത്ത് നടക്കും. ഓണ്‍ലൈനായി നടക്കുന്ന പരിപാടിക്ക് മഖ്ബറ സിയാറത്തോടെ തുടക്കമാവും. രാവിലെ ഒമ്പത് മണിക്ക് സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി ബാഖവി സിയാറത്തിന് നേതൃത്വം നല്‍കും.

9.30ന് സയ്യിദ് ഹാമിദ് ഇമ്പിച്ചി തങ്ങള്‍ അല്‍ ബുഖാരി പതാക ഉയര്‍ത്തും. 10 മണിക്ക് ബുര്‍ദ മജ്‌ലിസ് ആരംഭിക്കും. തുടര്‍ന്ന് സയ്യിദ് അത്വാഉല്ല തങ്ങള്‍ മഞ്ചേശ്വരത്തിന്റെ പ്രാര്‍ഥനയോടെ താജുല്‍ ഉലമാ മൗലിദ് മജ്‌ലിസ് ആരംഭിക്കും. 11 മണിക്ക് ആരംഭിക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി കുറ നേതൃത്വം നല്‍കും.

വൈകീട്ട് 4.30ന് സമാപന പ്രാര്‍ഥനാ സംഗമം നടക്കും. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടി സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി അനുസ്മരണ പ്രഭാഷണവും നടത്തും. എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ അനുഗ്രഹ പ്രഭാഷണം നിര്‍വഹിക്കും.

പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ മദനി കല്‍ത്തറ, ബാദുഷ സഖാഫി ആലപ്പുഴ, അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി, റാഷിദ് ബുഖാരി, വൈ അബ്ദുല്ല കുഞ്ഞി ഹാജി യേനപ്പോയ, യൂസുഫ് ഹാജി പെരുമ്പ തുടങ്ങിയവര്‍ പ്രസംഗിക്കും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.