ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

Posted on: November 15, 2020 12:56 pm | Last updated: November 15, 2020 at 6:05 pm

കൊല്‍ക്കത്ത | ബംഗാളി സിനിമയിലെ ഇതിഹാസ നടന്‍ സൗമിത്ര ചാറ്റര്‍ജി (85) അന്തരിച്ചു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന ചാറ്റര്‍ജിയെ ഒക്ടോബര്‍ ആറിനാണ് കൊവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

സത്യജിത്ത് റേ സംവിധാനം ചെയ്ത് ലോകോത്തര സിനിമകളില്‍ സൗമിത്ര ചാറ്റര്‍ജി മുഖ്യ വേഷങ്ങള്‍ ചെയ്തു. അദ്ദേഹത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു. ഫ്രഞ്ച്-ഇറ്റാലിയന്‍ സര്‍ക്കാറുകളുടെ ഉന്നത കലാപുരസ്‌കാരങ്ങള്‍ക്കും അര്‍ഹനായിട്ടുണ്ട്.