Connect with us

Kerala

മത്സരിക്കാന്‍ സീറ്റില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി

Published

|

Last Updated

കണ്ണൂര്‍ |  പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷായി; ഇനിയും തദ്ദേശ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണി. കണ്ണൂരിലെ കൊട്ടിയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ജയ്മോന്‍ കല്ലുപുരയ്ക്കലാണ് ഭീഷണിക്കാരന്‍. പേരാവൂര്‍ എം എല്‍ എ സണ്ണി ജോസഫിനാണ് ഇത് സംബന്ധിച്ച ഓഡിയോ സന്ദേശം അയച്ചത്. സംഭവത്തെ തുടര്‍ന്ന് ജയ്മോന്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കാണിച്ച് സസ്പെന്‍ഡ് ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു.

നേരത്തെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. എല്‍ ഡി എഫ് തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് അവഗണന മാത്രമാണ് ലഭിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. പല തവണ മത്സരിച്ചവര്‍ വീണ്ടും ഉളുപ്പില്ലാതെ മത്സരിക്കാനെത്തുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുറ്റപ്പെടുത്തിയിരുന്നു.

---- facebook comment plugin here -----

Latest