കിരണ്‍ ആരോഗ്യ സര്‍വേ; ജനുവരിയില്‍ ഡാറ്റ പ്രസിദ്ധീകരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്

Posted on: November 15, 2020 8:36 am | Last updated: November 15, 2020 at 12:25 pm

തിരുവനന്തപുരം | വിവാദങ്ങള്‍ക്കിടെ കനേഡിയന്‍ ഗവേഷണ ഏജന്‍സിയായ പി എച്ച് ആര്‍ ഐയുമായി ചേര്‍ന്നുള്ള കിരണ്‍ ആരോഗ്യ സര്‍വേ മുന്നോട്ടു കൊണ്ടുപോകാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. 2021 ജനുവരിയില്‍ സര്‍വേ ഡാറ്റ പ്രസിദ്ധീകരിക്കുക ലക്ഷ്യം വച്ചാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. സര്‍വേയുടെ ഭാഗമായി 10 ലക്ഷം പേരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ച് പി എച്ച് ആര്‍ ഐക്ക് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഡാറ്റയായി പ്രസിദ്ധീകരിച്ചാല്‍ വെബ് സൈറ്റില്‍ ലഭ്യമാകും. ഇതോടെ 14 ജില്ലകളിലേയും ആരോഗ്യ വിവരങ്ങള്‍ പൊതു രേഖയായി മാറും. എന്നാല്‍, പൊതു വിവരങ്ങള്‍ നല്‍കുമെന്നല്ലാതെ വിശദാംശങ്ങള്‍ ലഭ്യമാക്കില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സര്‍വേ രേഖകള്‍ വിദേശ കമ്പനിക്ക് നല്‍കുന്നതിനെതിരെ പ്രതിപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അവഗണിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.