Connect with us

Kerala

മണ്ഡലകാല പൂജകള്‍ തുടങ്ങുന്നു; ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

Published

|

Last Updated

പത്തനംതിട്ട | മണ്ഡലകാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ കെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. എന്നാല്‍, നാളെ മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുക. വൃശ്ചികം ഒന്നായ തിങ്കളാഴ്ചയാണ് മണ്ഡലകാലത്തിന് തുടക്കമാവുന്നത്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനം അനുവദിക്കുക. ഇന്ന് വൈകീട്ട് നടക്കുന്ന ദീപാരാധനയ്ക്കു ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി കെ ജയരാജ് പോറ്റിയെയും മാളികപ്പുറം മേല്‍ശാന്തി എം എന്‍ രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും.

നാളെ മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിന് ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 24 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായാണ് ബുക്ക് ചെയ്തവര്‍ ദര്‍ശനത്തിന് എത്തേണ്ടത്. പമ്പയിലും സന്നിധാനത്തും ആരെയും തങ്ങാന്‍ അനുവദിക്കില്ല. നിലക്കലില്‍ പായവിരിച്ച് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 1000 പേര്‍ക്കാണ് പ്രതിദിനം ദര്‍ശനത്തിന് അനുമതിയുള്ളത്. ശനിയും ഞായറും 2000 പേര്‍ക്ക് ദര്‍ശനാനുമതിയുണ്ട്.

---- facebook comment plugin here -----

Latest