Connect with us

Kerala

റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം; ഒരാള്‍ പിടിയില്‍

Published

|

Last Updated

വര്‍ക്കല | റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തിവന്ന സംഘത്തിലെ ഒരാള്‍ പിടിയില്‍. വര്‍ക്കല പുതുവ സ്വദേശി ജിനുവാണ് അറസ്റ്റിലായത്. കൊട്ടാരക്കര എം സി റോഡില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് എക്‌സൈസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജിനുവില്‍ നിന്ന് രണ്ടര കിലോ കഞ്ചാവും പിടിച്ചെടുത്തു. ജിനുവിനൊപ്പം ഉണ്ടായിരുന്ന ആയൂര്‍ തോട്ടത്തറ സ്വദേശി എക്‌സൈസ് സംഘത്തെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.

കരിക്കകം ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടുകയും ജിനുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. തമിഴ്‌നാട്ടിലെ കമ്പത്തു നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയിരുന്നതെന്നും സംസ്ഥാനത്തെ റിസോര്‍ട്ടുകളില്‍ എത്തിച്ച് വില്‍ക്കുകയായിരുന്നു പതിവെന്നും എക്‌സൈസ് വെളിപ്പെടുത്തി.

---- facebook comment plugin here -----

Latest