ദിനോസറിന്റെ അതേ നടപ്പും ഭാവവുമായി ഒരു ചീങ്കണ്ണി

Posted on: November 14, 2020 8:17 pm | Last updated: November 14, 2020 at 8:22 pm

ഫ്‌ളോറിഡ | ദിനോസറിനോട് ഏറെ സാദൃശ്യമുള്ള ഭീമന്‍ ചീങ്കണ്ണിയെ കണ്ടെത്തി. ഫ്‌ളോറിഡയിലെ സ്‌റ്റോം ഇറ്റയില്‍ ഒരു ഗോള്‍ഫ് മൈതാനത്താണ് ചീങ്കണ്ണിയെ കണ്ടത്. ഫ്‌ളോറിഡയില്‍ സാധാരണ ഭീമന്‍ ചീങ്കണ്ണി സാധാരണമാണ്.

എന്നാല്‍, ഇത്തവണ കണ്ട ചീങ്കണ്ണിക്ക് ഏറെ പ്രത്യേകതകളുണ്ട്. ചരിത്രാതീത കാലത്തെ ദിനോസറിനോടാണ് ഇതിനെ പലരും താരതമ്യപ്പെടുത്തുന്നത്. താന്‍ കണ്ടതില്‍ ഏറ്റവും വലുതാണ് ഈ ചീങ്കണ്ണിയെന്ന് ദൃശ്യം പകര്‍ത്തിയ ടൈലര്‍ സ്റ്റോള്‍ട്ടിംഗ് പറഞ്ഞു.

12.5 ലക്ഷം ചീങ്കണ്ണികളാണ് ഫ്‌ളോറിഡയിലുള്ളത്. വലന്‍ഷ്യ ഗോള്‍ഫ് ആന്‍ഡ് കണ്ട്രി ക്ലബ് ആണ് ഫേസ്ബുക്കില്‍ ദിനോസര്‍ ചീങ്കണ്ണിയുടെ വീഡിയോ പുറത്തുവിട്ടത്. മനുഷ്യന്റെ കാലിനേക്കാള്‍ ഉയരമുണ്ട് ഈ ചീങ്കണ്ണിയുടെ കാലിന്. വീഡിയോ കാണാം-

ALSO READ  ആര്‍ടി- പി സി ആര്‍ പരിശോധനാ ഫലമില്ലാത്തതിനാല്‍ യാത്ര അനുവദിച്ചില്ല; വിമാനത്താവളത്തിലെ ലഗേജ് ബെല്‍റ്റിലൂടെ നടന്ന് യുവാവ്