Connect with us

Techno

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മാല്‍വേര്‍ വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രമായി ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍

Published

|

Last Updated

ന്യൂയോര്‍ക്ക് | ലോകത്തെ ജനപ്രിയ ഓപറേറ്റിംഗ് സിസ്റ്റം ആയ ആന്‍ഡ്രോയ്ഡ് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളില്‍ മാല്‍വേര്‍ എത്തിക്കുന്ന പ്രധാന ഇടമായി ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍. ആന്‍ഡ്രോയ്ഡ് ഫോണുകളിലേക്ക് വന്‍തോതില്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് മാല്‍വേറും വൈറസും എത്തുന്നത്. മാഡ്രിഡിലെ നോര്‍ട്ടണ്‍ലൈഫ്‌ലോക്ക് ആന്‍ഡ് ഐമീഡിയ സോഫ്‌റ്റ്‌വേര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

പ്ലേ സ്റ്റോര്‍ സംരക്ഷിക്കുന്നതിന് ഗൂഗ്ള്‍ കിണഞ്ഞുശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ഫോണുകളിലേക്ക് ഇവിടെ നിന്ന് മാല്‍വേര്‍ എത്തുന്നുണ്ട്. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ അപകടകരമായ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നതില്‍ 67.2 ശതമാനവും പ്ലേ സ്റ്റോറില്‍ നിന്നാണ്. പ്ലേസ്‌റ്റോറില്‍ നിന്ന് വന്‍തോതില്‍ ഡൗണ്‍ലോഡിംഗ് നടക്കുന്നതിനാലാണിത്.

1.2 കോടി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നുള്ള 79 ലക്ഷം ആപ്പുകളുടെ വിവരങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് ഗവേഷകര്‍ പഠനം നടത്തിയത്. നാല് മാസത്തോളമായിരുന്നു പഠനം. സെമാന്റിക്‌സ് സ്‌കോളര്‍ വെബ്‌സൈറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

Latest