വി എച്ച് എസ് ഇ ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബര്‍ 18ന് തുടങ്ങും

Posted on: November 14, 2020 11:56 am | Last updated: November 14, 2020 at 11:56 am

തിരുവനന്തപുരം | വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (വി എച്ച് എസ് ഇ) ഒന്നാം വര്‍ഷ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ ഡിസംബര്‍ 18ന് തുടങ്ങും. റഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ ഫീസടച്ച് അപേക്ഷകള്‍ നവംബര്‍ 18 നകവും രണ്ടാം വര്‍ഷ അന്തിമ പരീക്ഷയില്‍ യോഗ്യത നേടാത്ത പ്രൈവറ്റ് വിഭാഗം വിദ്യാര്‍ഥികള്‍ ഫീസടച്ച് ചെലാന്‍ സഹിതം അപേക്ഷ നവംബര്‍ 19 നകവും പഠനം നടത്തിയ സ്‌കൂളുകളില്‍ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ വി എച്ച് എസ് ഇ പരീക്ഷാകേന്ദ്രങ്ങളിലും vhsems.kerala.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.