Connect with us

Kerala

'ആകാശം ഇടിഞ്ഞു വീണില്ല; ഭൂമി പിളര്‍ന്നില്ല'; തനിക്കെതിരായ വാര്‍ത്തകളെ പരിഹസിച്ച് കെ ടി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം | സ്വര്‍ണക്കടത്തു കേസില്‍ മന്ത്രി കെ ടി ജലീലും പിടിയിലാകുമെന്ന വാര്‍ത്തകളെ കളിയാക്കി കൊണ്ടുള്ള എഫ് ബി പോസ്റ്റുമായി മന്ത്രി കെ ടി ജലീല്‍. കസ്റ്റംസ് വാങ്ങിവച്ചിരുന്ന തന്റെ ഗണമാന്റെ ഫോണ്‍ തിരികെ ലഭിച്ചുവെന്നും താന്‍ നാട്ടിലൊക്കെ തന്നെ ഉണ്ടെന്നും പരിഹാസ രൂപേണ ജലീല്‍ കുറിച്ചു.

“ആകാശം ഇടിഞ്ഞു വീണില്ല; ഭൂമി പിളര്‍ന്നില്ല” എന്ന തലക്കെട്ടിലുള്ള ഫേസ് ബുക്ക് കുറിപ്പിന്റെ
പൂര്‍ണരൂപം: സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരിച്ചു ലഭിച്ച വിവരം എല്ലാ “അഭ്യുദയകാംക്ഷികളെ”യും സന്തോഷപൂര്‍വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു. സത്യമേവ ജയതെ.

---- facebook comment plugin here -----

Latest