Connect with us

International

ഒടുവില്‍ ബൈഡനെ അഭിനന്ദിച്ച് ചൈന

Published

|

Last Updated

ബീജിംഗ് | അമേരിക്കന്‍ പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ട് ഒരാഴ്ചക്ക് ശേഷം ജോ ബൈഡനെ അഭിനന്ദിച്ച് ചൈന. അമേരിക്കന്‍ ജനതയുടെ തിരഞ്ഞെടുപ്പിനെ മാനിക്കുന്നുവെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബൈഡനും കമല ഹാരിസിനും അഭിനന്ദനം അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വക്താവ് വാംഗ് വെന്‍ബിന്‍ സാധാരണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൈനയും റഷ്യയും മെക്‌സിക്കോയും ബൈഡനെ അഭിനന്ദിച്ചിരുന്നില്ല.

ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ ചൈനയുമായി നിരന്തരം കൊമ്പുകോര്‍ക്കുന്ന നയമായിരുന്നു അമേരിക്കക്ക്. തീരുവ യുദ്ധം തന്നെ നടത്തിയിരുന്നു. ഏറ്റവും ഒടുവില്‍ കൊവിഡ് മഹാമാരിയുടെ ഉത്തരവാദി ചൈനയാണെന്നും ചൈനീസ് വൈറസാണെന്നും ട്രംപ് നിരന്തരം പറഞ്ഞിരുന്നു.

Latest