Connect with us

International

ലോക നേതാക്കളെ ഉള്‍പ്പെടുത്തി ഒബാമയുടെ രാഷ്ട്രീയ പുസ്തകം പുറത്തിറങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി |  റഷന്‍ പ്രസിഡന്റ് പുടിന്‍, ഇന്ത്യന്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള ലോകനേതാക്കളെ ഉള്‍പ്പെടുത്തി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ രാഷ്ട്രീയ പുസ്തകം പുറത്തിറങ്ങി. “എ പ്രോമിസ് ലാന്റ്” എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ താന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കെ വിവിധ രാജ്യങ്ങളില്‍ നേതൃപദവിയിലുണ്ടായിരുന്നവരെയാണ് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. ഒബാമയുടെ രാഷ്ട്രീയവും വ്യക്തി ജീവിതവും വൈറ്റ് ഹൗസിലെ എട്ട് വര്‍ഷത്തെ അനുഭവവും കോര്‍ത്തിണക്കുന്നതാണ് പുസ്തകം.

പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സും ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗും നല്ല ധാര്‍മികതയുള്ള നേതാക്കളാണെന്നാണ് ഒബാമ പുസ്തകത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ മറ്റൊരു വിതത്തിലാണ് ഒബാമ അടയാളപ്പെടുത്തിയിരിക്കുന്നത്. അധ്യാപകരെ പ്രീതിപ്പെടുത്താന്‍ അതിയായി ആഗ്രഹിക്കുന്ന, എന്നാല്‍ പഠന വിഷയങ്ങളില്‍ അതിനനുസരിച്ച് വിഷയത്തില്‍ മികവ് കാണിക്കാനുള്ള ശേഷിയോ അഭിനിവേശമോ ഇല്ലാത്ത കുട്ടിയെപ്പോലെയാണ് രാഹുല്‍ ഗാന്ധിയെന്ന് ഒബാമ പറയുന്നു. ഒബാമയുടെ കാലത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായിരുന്നു രാഹുല്‍. 2017ലെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ രാഹുലും ഒബാമയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അന്ന് ഒബാമയെ പ്രകീര്‍ത്തിച്ച് രാഹുല്‍ ട്വീറ്റും ചെയ്തിരുന്നു.

ആത്മകഥാംശമുള്ള പുസ്തകം നര്‍മം ചാലിച്ചാണ് ഒബാമ തയ്യാറാക്കിയിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വ്ളാഡിമിര്‍ പുടിന്‍, പ്രതിരോധ സെക്രട്ടറി ബോബ് ഗേറ്റ്സ്, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയവരും പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ജോബൈഡന്‍ വളരെ യോഗ്യനും സത്യസന്ധനും കൂറുള്ളവനുമാണെന്നാണ് ഒബാമ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Latest