Connect with us

Kerala

ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ശാന്തിവിള ദിനേശിനെതിരെ കേസ്

Published

|

Last Updated

തിരുവനന്തപുരം | തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്‌തെന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ ചലച്ചിത്ര സംവിധായകന്‍ ശാന്തിവിള ദിനേശിനെതിരെ കേസ്.

മുഖ്യമന്ത്രിക്കും ഡി ജി പിക്കുമാണ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം പോലീസ് ശാന്തിവിള ദിനേശിനെതിരെ കേസെടുത്തു. ഐ ടി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. കേസ് തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസിന് കൈമാറും.

 

 

Latest