Connect with us

Covid19

ഡല്‍ഹിയില്‍ കൊവിഡ് സൂപ്പര്‍ സ്‌പ്രെഡിലേക്ക്; നാലില്‍ ഒരാള്‍ക്ക് രോഗം

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യ തലസ്ഥാനമായ ഡല്‍ഹി കോവിഡിന്റെ സൂപ്പര്‍ സ്‌പ്രെഡിലൂടെ കടന്നുപോകുകയാണെന്ന് പഠന റിപ്പോര്‍ട്ട. നാലില്‍ ഒരാള്‍ക്കെങ്കിലും വൈറസ് ബാധയേറ്റതായി സിറോ സര്‍വ്വേ ഫലം പറയുന്നു. എല്ലാ വീട്ടിലും ഒരാളെങ്കിലും രോഗിയായി തുടരുകയോ, രോഗം വന്നുപോകുകയോ ചെയ്തിട്ടുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ ഗുരുതരാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാറിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് രൂക്ഷ വിമര്‍ശനം നടത്തി. യാഥാര്‍ഥ്യ ബോധമില്ലാതെ ഇളവുകള്‍ അനുവദിച്ചത് എന്തിനെന്ന് ജസ്റ്റീസുമാരായ ഹിമ കോഹ്ലി, സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയെ ബെഞ്ച് ചോദിച്ചു.

നാലാം റൗണ്ട് സിറം സര്‍വേയിലാണ് ഡല്‍ഹിയിലെ തീവ്രരോഗ വ്യാപനം കണ്ടെത്തിയിരിക്കുന്നത്. വൈറസ് ബാധയേല്‍ക്കാത്ത വീടുകള്‍ വിരളമാണ്. സംസ്ഥാനത്തെ മധ്യജില്ലകളിലാണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലുള്ളതിനേക്കാള്‍ രണ്ട് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ടെസ്റ്റിനു വിധേയരാക്കിയവരില്‍ 25 ശതമാനം പേരിലും കൊവിഡ് ആന്റിബോഡി രൂപപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest