Connect with us

Health

ന്യുമോണിയ എന്ന ശ്വാസകോശ അണുബാധയുടെ ലക്ഷണങ്ങളറിയാം

Published

|

Last Updated

കൊവിഡ്- 19 ശ്വാസകോശത്തെ ബാധിക്കുകയും മുതിര്‍ന്നവര്‍ക്ക് പോലും ന്യുമോണിയ ശക്തമാകുന്നതും സര്‍വസാധാരണയാണ്. കൊവിഡിന് മുമ്പ് തന്നെ ലോകത്തെ കുട്ടികളുടെ മരണത്തിന്റെ 15 ശതമാനവും ന്യുമോണിയ കാരണമാണ്. ന്യുമോണിയയുടെ ലക്ഷണങ്ങളെ കുറിച്ചറിയാം.

കുളിരോ വിയര്‍പ്പോ ഉള്ള ശക്തമായ പനി, കഫത്തോടുകൂടിയുള്ള ചുമ, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസമെടുക്കാന്‍ പ്രയാസം, നെഞ്ചുവേദന, ചുമക്കുമ്പോള്‍ നെഞ്ചുവേദന കൂടുതലാകുക, വിശപ്പ് നഷ്ടപ്പെടുക, ഹൃദയമിടിപ്പ് വേഗത്തിലാകുക, മനംപിരട്ടല്‍, ഛര്‍ദി, വയറിളക്കം, തലവേദന, തളര്‍ച്ച തുടങ്ങിയവയാണ് ന്യുമോണിയയുടെ ലക്ഷണങ്ങള്‍.

ജലദോഷപ്പനി പലരും ന്യുമോണിയയായി തെറ്റിദ്ധരിക്കാറുണ്ട്. ന്യുമോണിയ ആണെങ്കില്‍ അതിശക്തമായ പനിയാണുണ്ടാകുക. ജലദോഷപ്പനിയില്‍ നിന്ന് വ്യത്യസ്തമാണിത്. ന്യുമോണിയയുടെ ലക്ഷണങ്ങള്‍ പനിയേക്കാള്‍ നീണ്ടുനില്‍ക്കുകയും കൂടുതല്‍ മോശമാകുകയും ചെയ്യും.