ആള്‍ട്ടോ, സെലേരിയോ, വാഗണര്‍ സ്പെഷ്യൽ എഡിഷനുകളുമായി മാരുതി

Posted on: November 12, 2020 4:50 pm | Last updated: November 12, 2020 at 4:50 pm

ന്യൂഡല്‍ഹി | ആള്‍ട്ടോ, സെലേരിയോ, വാഗണര്‍ എന്നിവയുടെ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലുകള്‍ പ്രഖ്യാപിച്ച് മാരുതി സുസുകി. ഉത്സവ സീസണിന്റെ പശ്ചാത്തലത്തിലാണ് സ്‌പെഷ്യല്‍ എഡിഷന്‍ വരുന്നത്. പുതിയ ആക്‌സസറികള്‍ പുതിയ മോഡലുകള്‍ക്കുണ്ടാകും.

പയനീര്‍ ടച്ച് സ്‌ക്രീന്‍ മ്യൂസിക് സിസ്റ്റം, ആറിഞ്ച് കെന്‍വുഡ് സ്പീക്കറുകള്‍, പുതിയ ഡുവല്‍ ടോണ്‍ സീറ്റ് കവറുകള്‍, സെക്യൂരിറ്റി സിസ്റ്റം, സ്റ്റിയറിംഗ് വീല്‍ കവര്‍ അടക്കമുള്ള സവിശേഷതകളാണ് ആള്‍ട്ടോയുടെ പ്രത്യേക പതിപ്പിലുണ്ടാകുക. സോണി ഡബിള്‍ ഡിന്‍ ഓഡിയോ വിത് ബ്ലൂടൂത്ത്, പുതിയ സീറ്റ് കവര്‍, ആകര്‍ഷണീയ പിയാനോ ബ്ലാക് ബോഡി സൈഡ് മൗള്‍ഡിംഗ്, ഡിസൈനര്‍ മാറ്റ് തുടങ്ങിയവയാണ് എന്‍ട്രി ലെവല്‍ സെലേരിയോയുടെ ഹാച്ച് ബാക്ക് പ്രത്യേക പതിപ്പിലുണ്ടാകുക.

മുന്നിലെയും പിറകിലെയും ബംബറുകള്‍ക്ക് സംരക്ഷണകവചം, സൈഡ് സ്‌കെര്‍ട്ട്, ഫ്രണ്ട് അപ്പര്‍ ഗ്രില്‍ ക്രോം ഗാര്‍ണിഷ്, സ്‌റ്റൈലന്‍ സീറ്റ് കവര്‍, ഇന്റീരിയര്‍ സ്‌റ്റൈലിംഗ് കിറ്റ് തുടങ്ങിയവയാണ് വാഗണറിന്റെ പ്രത്യേക പതിപ്പിനുണ്ടാകുക. ആള്‍ട്ടോക്ക് 25490ഉം സെലേരിയോക്ക് 25990ഉം വാഗണറിന് 29,990ഉം രൂപയാണ് അധികം വരിക.

ALSO READ  ജനുവരി മുതല്‍ രാജ്യത്തെ എല്ലാ കാറുകള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധം