Connect with us

Kerala

കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറയുന്നതു പോലെ: വൈക്കം വിശ്വന്‍

Published

|

Last Updated

കോട്ടയം | കേന്ദ്ര ഏജന്‍സികള്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറയുന്നതു പോലെയാണ് കേസുകള്‍ അന്വേഷിക്കുന്നതെന്ന് വൈക്കം വിശ്വന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അന്വേഷണങ്ങളെ എത്തിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്.

ബെംഗളൂരു മയക്കുമരുന്ന് കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി കുറ്റക്കാരനാണെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകനാണെന്നതു കൊണ്ട് പ്രത്യേക സംരക്ഷണമൊന്നും
ബിനീഷിന് നല്‍കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Latest