Connect with us

Covid19

ഡല്‍ഹിയില്‍ നാലില്‍ ഒരാള്‍ക്ക് കൊവിഡ്; സിറോ സര്‍വേ റിപ്പോര്‍ട്ട് കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ കൊവിഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കി സര്‍ക്കാരിന്റെ സിറോ സര്‍വേ റിപ്പോര്‍ട്ട്. ഡല്‍ഹി ഹൈക്കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പരിശോധിച്ച നാലില്‍ ഒരാള്‍ക്ക് രോഗമുള്ളതായി സര്‍വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.

സംസ്ഥാനത്ത് മധ്യ ഡല്‍ഹിയില്‍ ആണ് കൊവിഡ് ഏറ്റവും രൂക്ഷമായി വ്യാപിച്ചിട്ടുള്ളത്. ഇവിടെ അധിക വീടുകളിലും രോഗം എത്തിക്കഴിഞ്ഞു. 25 ശതമാനം പേരില്‍ ആന്റിബോഡി രൂപപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ 8593 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

---- facebook comment plugin here -----

Latest