Connect with us

National

ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ച വീട്ടമ്മ ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വീട്ടമ്മ ആശുപത്രിയുടെ അഞ്ചാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. ദില്‍ഷാദ് കോളനിയില്‍ താമസിക്കുന്ന പത്മജയാണ് മരിച്ചത്.

പത്മജ വിഷാദത്തിന് അടിമയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൊവിഡ് ആശുപത്രിയായി മാറ്റിയ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ അഞ്ചാം നിലയിലെ മുറിയില്‍ നിന്നാണ് വീട്ടമ്മ പുറത്തേക്ക് ചാടിയത്.

വീട്ടമ്മയുടെ ഭര്‍ത്താവും മകനും ഇതേ ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നുണ്ട്. മകന്‍ അഞ്ചാം നിലയിലെ മുറിയിലും ഭര്‍ത്താവ് ആറാം നിലയിലെ മുറിയിലുമാണ് കഴിയുന്നത്.

Latest