Connect with us

Gulf

ജിദ്ദയില്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്രജ്ഞര്‍ പങ്കെടുത്ത ചടങ്ങില്‍ സ്‌ഫോടനം; നാല് പേര്‍ക്ക് പരുക്ക്

Published

|

Last Updated

ജിദ്ദ | സഊദി അറേബ്യയിലെ ജിദ്ദയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണാര്‍ഥം ഇന്ന് രാവിലെ ജിദ്ദയിലെ പൊതു സെമിത്തേരിയില്‍ നടന്ന ചടങ്ങിലാണ് സ്‌ഫോടനമുണ്ടായത്. പരിപാടിയില്‍ അമേരിക്ക, ഗ്രീസ്, ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നയതന്ത്രജ്ഞരും പങ്കെടുത്തിരുന്നു.

ആക്രമണം ഭീരുത്വവും നീതീകരിക്കാനാവാത്തതുമാണെന്ന് ഫ്രാന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഒരാഴ്ചക്കിടെ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഒക്ടോബര്‍ 29 ന് ഫ്രഞ്ച് കോണ്‍സുലേറ്റില്‍ കയറി സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ ഒരു സ്വദേശി പൗരനെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ സഊദി അറേബ്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ആക്രമണത്തെ തുടര്‍ന്ന് ഫ്രാന്‍സ് തങ്ങളുടെ പൗരന്മാരോട് പരമാവധി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുഇടങ്ങളില്‍ ഇറങ്ങുന്ന സമയത്ത് ജാഗ്രത പാലിക്കണമെന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്നും എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

---- facebook comment plugin here -----

Latest