Connect with us

International

റഷ്യയുടെ സ്പുട്‌നിക് വാക്‌സിനും 90 ശതമാനത്തിലേറെ കാര്യക്ഷമത

Published

|

Last Updated

മോസ്‌കോ | കൊവിഡ്-19നെതിരായി റഷ്യ വികസിപ്പിച്ച സ്പുട്‌നിക് വി വാക്‌സിന് 92 ശതമാനം കാര്യക്ഷമതയെന്ന് അവകാശവാദം. സന്നദ്ധപ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് 92 ശതമാനം കാര്യക്ഷമത രേഖപ്പെടുത്തിയതെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

കൊവിഡ് സ്ഥിരീകരിച്ച 20 സന്നദ്ധപ്രവര്‍ത്തകരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ ഫലം ലഭിച്ചത്. ഇതിന് പുറമെ ഇരുപതിനായിരം പേര്‍ക്ക് ഒരു ഡോസും 16000 പേര്‍ക്ക് രണ്ട് ഡോസും നല്‍കിയിരുന്നു. വാക്‌സിന്‍ നല്‍കിയ 92 ശതമാനം പേര്‍ക്കും പ്രതിരോധം ലഭിച്ചുവെന്നാണ് ഇതിന് അര്‍ഥം.

അമേരിക്കന്‍ കമ്പനിയായ ഫിസര്‍ വികസിപ്പിച്ച വാക്‌സിന്‍ 90 ശതമാനം കാര്യക്ഷമത പ്രകടിപ്പിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. റഷ്യന്‍ വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ വിവിധ രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. ഇന്ത്യയില്‍ ഡോ.റെഡ്ഢീസ് മരുന്ന് കമ്പനിയുമായി സഹകരിച്ചാണ് റഷ്യന്‍ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നത്.

Latest