Connect with us

National

ലഡാക്കില്‍ നിന്ന് സൈനിക പിന്‍മാറ്റത്തിന് മൂന്ന് ഘട്ട പദ്ധതി നടപ്പാക്കാനൊരുങ്ങി ഇന്ത്യയും ചൈനയും

Published

|

Last Updated

ന്യൂഡല്‍ഹി | കിഴക്കന്‍ ലഡാക്കില്‍ നിന്ന് സൈനിക പിന്‍മാറ്റത്തിന് ഇന്ത്യയും ചൈനയും മൂന്ന് ഘട്ട പദ്ധതി നടപ്പാക്കാന്‍ തയ്യാറായതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ല. എന്ന് മുതല്‍ പിന്‍വാങ്ങല്‍ നടപടികള്‍ തുടങ്ങുമെന്നതും വ്യക്തമല്ല.

ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം നിന്ന് കവചിത ടാങ്കുകളും കാരിയറുകളും പിന്‍വലിക്കുന്നത് പദ്ധതിയില്‍ പെടുന്നു. ചൈനക്കാര്‍ പാംഗോംഗ് തടാകത്തിന്റെ നോര്‍ത്ത് ബാങ്കിലെ ഫിംഗര്‍ 8 മേഖലയിലേക്കാണ് പിന്‍വാങ്ങുക. ഇരുരാജ്യങ്ങളും തമ്മില്‍ പിരിമുറുക്കം ആരംഭിക്കുന്നതിന് മുമ്പ് നിന്നിരുന്ന സ്ഥലത്തേക്ക് ഇന്ത്യന്‍ സൈന്യവും പിന്‍വാങ്ങും.

ഈ വര്‍ഷം ജൂണില്‍ ഗാല്‍വാന്‍ താഴ്വരയിലുണ്ടായ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കമാന്‍ഡിംഗ് ഓഫീസര്‍ ഉള്‍പ്പെടെ നിരവധി ചൈനീസ് സൈനികര്‍ക്കും ജീവന്‍ നഷ്ടമായി.

Latest