Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം നാളെ മുതല്‍

Published

|

Last Updated

തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം നാളെ മുതല്‍ ആരംഭിക്കും. പുതുതായി ചേര്‍ന്നവരെ ഉള്‍പ്പെടുത്തി അന്തിമവോട്ടര്‍പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. പത്രികാ സമര്‍പ്പണത്തിന്റെ അവസാന തിയ്യതി വ്യാഴാഴ്ചയാണ്.
വെള്ളിയാഴ്ച സൂക്ഷമ പരിശോധന നടക്കും. തിങ്കളാഴ്ചയാണ് പിന്‍വലിക്കാനുള്ള അവസാന തീയതി. മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്.

സംവരണമണ്ഡലങ്ങളില്‍ മാറ്റം വരുത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ച സ്ഥലങ്ങളില്‍ ഇന്ന് നറുക്കെടുപ്പ് നടക്കും. പാലാ കോതമംഗലം മലപ്പുറം മുന്‍സിപ്പാലിറ്റികളിലും അഞ്ച് ഗ്രമാപഞ്ചായത്തുകളും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് മാറ്റം.

Latest