Connect with us

National

11 ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ബിനീഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

ബെംഗളൂരു |  മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 11 ദിവസം കസ്റ്റഡില്‍വെച്ച് ചോദ്യം ചെയ്ത ശേഷം ബിനീഷ് കോടിയേരിയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ ബംഗളൂരു സെഷന്‍സ് കോടതിയിലാണ് ബിനീഷിനെ ഹാജരാക്കുന്നത്.

ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ബിനീഷിനെതിരെ കൂടുതല്‍ തെളിവുകള്‍ ഇഡി കോടതിയില്‍ ഹാജരാക്കിയേക്കും. ബിനീഷ് കസ്റ്റഡിയിലിരിക്കെ ഫോണടക്കമുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ചതും കോടതിയെ അറിയിച്ചേക്കും. അതേസമയം, ബിനീഷിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ എന്‍ സിബ ിയും കോടതിയില്‍ അപേക്ഷ നല്‍കുമെന്നാണ് വിവരം.

 

Latest