അന്താരാഷ്ട്ര മീലാദ് സമ്മേളനം വെള്ളിയാഴ്ച; മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: November 11, 2020 12:23 am | Last updated: November 11, 2020 at 12:23 am

കോഴിക്കോട് | മര്‍കസു സഖാഫത്തി സുന്നിയ്യക്ക് കീഴില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം ഈ മാസം 13 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ നടക്കും. മലേഷ്യന്‍ മതകാര്യ വകുപ്പ് മന്ത്രി ഡോ. സുല്‍കിഫിലി മുഹമ്മദ് അല്‍ ബകരി ഉദ്ഘാടനം ചെയ്യും.

വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്ലിം പണ്ഡിതന്മാര്‍, സയ്യിദന്മാര്‍ എന്നിവരുടെ പ്രവാചക സന്ദേശ പ്രഭാഷണങ്ങള്‍ നടക്കും. ലോക പ്രശസ്ത മദ്ഹ് ഗസല്‍ അവതാരകന്‍ ഉവൈസ് റസാ ഖാദിരിയുടെ പ്രകീര്‍ത്തനവും പരിപാടിയിലെ ശ്രദ്ധേയ ഇനമാണ്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പതിനേഴാമത് വാര്‍ഷിക മദ്ഹു റസൂല്‍ പ്രഭാഷണവും മീലാദ് സമ്മേളനത്തില്‍ നടക്കും.

ഈജിപ്തി ഗ്രാന്‍ഡ് മുഫ്തി ഡോ. ശൗഖി ഇബ്രാഹീം അബ്ദുല്‍ കരീം അല്ലാം, ചെച്‌നിയന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് സലാഹ് മസീവ്, മുഹമ്മദ് അവ്വ സിറിയ, ശൈഖ് ഉസാമ രിഫാഈ ലബനാന്‍, ഡോ ഹിശാം ഖരീസ ടുണീഷ്യ, ശൈഖ് ഉസാമ മുന്‍സി അല്‍ ഹസനി മക്ക, ശൈഖ് മുഹമ്മദ് അല്‍ യാഖൂബി മൊറോക്കോ, ശൈഖ് മുഹമ്മദ് റാത്വിബ് നബ്ലൂസി തുര്‍ക്കി, ശൈഖ് അബ്ദുറഹ്മാന്‍ റഹൂഫ് യമാനി ചൈന, ഷൈഖ് ഔന്‍ ഖദ്ദൂമി ജോര്‍ദാന്‍, ശൈഖ് ഫൈസല്‍ അബ്ദു റസാഖ് കാനഡ, ശൈഖ് അബു ഇസ്ലാം സ്വീഡന്‍, ശൈഖ് മുഹമ്മദ് അബ്ദുല്ല ബ്രസീല്‍, ശൈഖ് അബ്ദുല്‍ വാഹിദ് ഡെന്മാര്‍ക്ക്, ശൈഖ് മുഹമ്മദ് ബിസ്താരി അല്‍ബേനിയ, ശൈഖ് മഹമൂദ് അബ്ദുല്‍ ബാരി സോമാലിയ എന്നീ പണ്ഡിതര്‍ സമ്മേളനത്തില്‍ പ്രഭാഷണങ്ങളും നടത്തും.

അന്താരാഷ്ട്ര മദ്ഹ് സംഘങ്ങളുടെ പ്രകീര്‍ത്തന സദസ്സും നടക്കും. മര്‍കസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonlineല്‍ പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. വിവരങ്ങള്‍ക്ക്: 9072500406