Connect with us

Gulf

കൊവിഡ് മുൻകരുതൽ: ഹറമിൽ സാമൂഹിക അകലം നിർബന്ധമാക്കി

Published

|

Last Updated

മക്ക | കൊവിഡ് വ്യാപനം മൂലം താത്കാലികമായി നിർത്തിവെച്ച ഉംറ തീർത്ഥാടനം പുനഃരാരംഭിച്ചതോടെ മസ്ജിദുൽ ഹറമിൽ സാമൂഹിക അകലം കർശനമാക്കി.വിദേശ തീർത്ഥാടകരുടെ രണ്ടാം സംഘം മക്കയിലെത്തിയതോടെ മതാഫിലും ഹറം പള്ളിയിലും സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി പ്രത്യേകം സ്റ്റിക്കറുകൾ പതിച്ചു.

ആഭ്യന്തര -വിദേശ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിരോധനം മൂന്ന് ഘട്ടങ്ങളിലായി പിൻവലിച്ചതോടെ, ദിനം പ്രതി ഉംറ നിർവഹിക്കാൻ മൂന്ന് മണിക്കൂർ ഇടവിട്ട് 3,300 പേർക്കും ഹറമിലെ ജമാഅത്ത് നിസ്കാരങ്ങൾക്ക് അറുപതിനായിരം പേർക്കുമാണ് അനുമതി നൽകിയിയിരിക്കുന്നത്. ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് കൂടുതൽ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഹറം കാര്യാലയം നിയമിച്ചിട്ടുണ്ട്. കൂടാതെ ഓരോ ആളുകൾക്കിടയിലെ അകലം രണ്ട് മീറ്ററാക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.

സഊദി വിഷൻ 2030ന്റെ ഭാഗമായി മസ്ജിദുൽ ഹറമിലെ വിപുലീകരണ പ്രവൃത്തികൾ പൂർത്തിയാവുന്നതോടെ ഹറമില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ഒരേ സമയം ഉംറ നിര്‍വഹിക്കാൻ കഴിയും. 2030 പൂർത്തിയാവുന്നതോടെ പ്രതിവർഷം മൂന്ന് കോടി ഉംറ തീര്‍ഥാടകരെയാണ് പുണ്യഭൂമിയിലേക്ക് ഹജ്ജ് മന്ത്രാലയം ലക്ഷ്യമിടുന്നത്.