Connect with us

Kerala

പരിശോധനക്കായി കൊണ്ടുവന്ന പിസ്റ്റളില്‍ നിന്ന് വെടിയുതിര്‍ന്നു; ഓഫീസ് ജീവനക്കാരന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Published

|

Last Updated

കോട്ടയം | ലൈസന്‍സ് പുതുക്കുന്നതിനായി താലൂക്ക് ഓഫീസില്‍ പരിശോധനക്ക് കൊണ്ടുവന്ന തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു. സമീപത്ത് നില്‍പ്പുണ്ടായിരുന്ന ഓഫീസിലെ ജീവനക്കാരന്‍ ഭാഗ്യം കൊണ്ടാണ് ദേഹത്ത് വെടി കൊള്ളാതെ രക്ഷപ്പെട്ടത്. ഇന്ന് ഉച്ചക്ക് കോട്ടയം മിനി സിവില്‍ സ്റ്റേഷനില്‍ തഹസില്‍ദാറുടെ ഓഫീസിനു മുന്നിലാണ് സംഭവം. ആലപ്പുഴയിലെ ബാറുടമ തെള്ളകം മാടപ്പാട്ട് ബോബന്‍ തോമസിന്റെ പിസ്റ്റളില്‍ നിന്നാണ് വെടിയുതിര്‍ന്നത്. തന്റെ പിസ്റ്റളിന്റെയും ഡബിള്‍ ബാരല്‍ തോക്കിന്റെയും ലൈസന്‍സ് പുതുക്കിയ ശേഷമുള്ള പരിശോധനക്കിടെയാണ് തോമസിന്റെ കൈയില്‍ വച്ച് വെടിയുതിര്‍ന്നത്.

തിരകള്‍ ഒഴിവാക്കണമെന്ന് സെക്ഷന്‍ ക്ലാര്‍ക്ക് അനീഷ് പറഞ്ഞപ്പോള്‍ ഓഫീസിനു മുന്നില്‍വച്ച് അവ മാറ്റുമ്പോഴാണ് അത്യാഹിതമുണ്ടായത്. ഓഫീസിലെ തൂണില്‍ വെടിയുണ്ട തുളഞ്ഞുകയറി. തോക്ക് പൊട്ടിയതിന്റെ വന്‍ ശബ്ദമുയര്‍ന്നതോടെ ഭയന്നുപോയ അനീഷ് ഉറക്കെ കരഞ്ഞു. ശബ്ദം കേട്ട് കാബിനില്‍ നിന്നു പുറത്തിറങ്ങി നോക്കിയ തഹസില്‍ദാര്‍ ജി രാജേന്ദ്രബാബു കുലുക്കി വിളിച്ചപ്പോഴാണ് അനീഷ് മരവിപ്പില്‍ നിന്ന് മോചിതനായത്.