ന്യൂനപക്ഷ മതവിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

Posted on: November 10, 2020 6:22 pm | Last updated: November 10, 2020 at 6:22 pm

തിരുവനന്തപുരം | സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന എ.പി.ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസർക്കാർ മതന്യൂനപക്ഷങ്ങളായി അംഗീകരിച്ച പട്ടികയിലെ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തേക്ക് 6,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന നൽകും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ടുലക്ഷം രൂപ വരെ വാർഷിക വരുമാനമുളള നോൺ ക്രീമിലയർ വിഭാഗത്തെയും പരിഗണിക്കും. രണ്ടാം വർഷക്കാരേയും മൂന്നാം വർഷക്കാരേയും സ്‌കോളർഷിപ്പിനായി പരിഗണിക്കും.

ഒറ്റത്തവണ മാത്രമേ സ്‌കോളർഷിപ്പ് ലഭിക്കു. സ്‌കോളർഷിപ്പിന് നേരത്തെ അപേക്ഷിച്ചതിനെ തുടർന്ന് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 10 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

www.minoritywelfare.kerala.gov.in ൽ ഓൺലൈനായി ഡിസംബർ ഒൻപത് വരെ അപേക്ഷിക്കാം. ഫോൺ: 0471 2302090, 2300524.