Connect with us

National

ബിഹാറില്‍ ഫലം അറിവായത് 171 സീറ്റുകളില്‍; എന്‍ ഡി എ- 86, മഹാസഖ്യം- 80

Published

|

Last Updated

പാട്‌ന | ബിഹാറില്‍ 65 ശതമാനത്തോളം വോട്ടെണ്ണി തീര്‍ന്നപ്പോള്‍ എന്‍ ഡി എക്ക് ലീഡ്. 171 സീറ്റുകളിലെ ഫലം പുറത്തുവന്നതായി പ്രാദേശിക മാധ്യമങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ 86 എണ്ണത്തില്‍ എന്‍ ഡി എയും 80ല്‍ മഹാസഖ്യവും വിജയം നേടി. മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റ് ലഭിച്ചിട്ടുണ്ട്. 243 അംഗ സഭയില്‍ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. സംസ്ഥാനത്ത് വോട്ടെണ്ണല്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. പൂര്‍ണ ചിത്രം വ്യക്തമാകാന്‍ അര്‍ധരാത്രിയെങ്കിലുമാകുമെന്നാണ് അറിയുന്നത്.

38 ജില്ലകളിലായി 55 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 15 വര്‍ഷമായി സംസ്ഥാനം ഭരിക്കുന്ന നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ ഡി എയും ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവ് നേതൃത്വം നല്‍കിയ മഹാസഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം 125 സീറ്റുകള്‍ നേടിയിരുന്നു. മഹാസഖ്യം 110ഉം മറ്റുള്ളവ എട്ടും സീറ്റുകളിലാണ് ജയിച്ചിരുന്നത്.

Latest