Connect with us

National

ബിഹാറില്‍ നിതീഷ് വീണ്ടും വാഴുമോ?

Published

|

Last Updated

പാറ്റ്‌ന | ബിഹാറിലെ ഭരണമുന്നണിയായ എന്‍ ഡി എ തിരഞ്ഞെടുപ്പില്‍ വ്യക്തമായ മേധാവിത്വം പ്രകടിപ്പിച്ചുകൊണ്ടിരിക്കെ, നിതീഷ് കുമാര്‍ വീണ്ടും മുഖ്യമന്ത്രി കസേരയില്‍ എത്തുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പാര്‍ട്ടി അടിസ്ഥാനത്തില്‍ മുന്നണിയില്‍ ജെ ഡി യു ഏറെ പിന്നാക്കം പോയതും ബി ജെ പി നേട്ടംകൊയ്യുന്നതുമാണ് നിതീഷിന്റെ കാര്യത്തില്‍ സംശയം ജനിപ്പിക്കുന്നത്.

അഞ്ച് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച നിതീഷ് കുമാറിനെ മുന്‍നിര്‍ത്തിയാണ് എന്‍ ഡി എ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അതേസമയം മുന്നണിയില്‍ വന്‍നേട്ടമുണ്ടാക്കിയ പശ്ചാത്തലത്തില്‍ ബി ജെ പിക്ക് മനംമാറ്റമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. മുഖ്യമന്ത്രി പദത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാകും നിതീഷ് കുമാറും ജെ ഡി യുമുണ്ടാകുക. അല്ലാത്തപക്ഷം കടുത്ത നിലപാടിലേക്കാകും ജെ ഡി യു നീങ്ങുക.

2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യു 71 സീറ്റുകള്‍ നേടിയിരുന്നു. ബി ജെ പി 53 സീറ്റാണ് നേടിയിരുന്നത്. അന്ന് പക്ഷേ ജെ ഡി യുവും ആര്‍ ജെ ഡിയുവും ഉള്‍പ്പെടുന്ന സഖ്യമാണ് എന്‍ ഡി എയെ നേരിട്ടിരുന്നത്. പക്ഷേ വൈകാതെ ജെ ഡി യു സഖ്യം ഉപേക്ഷിച്ച് എന്‍ ഡി എയുടെ കൂടെ കൂടുകയായിരുന്നു.

Latest