National
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് ഫലം ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിമാനപ്രശ്‌നമാകും

ഭോപ്പാല്‍ | മധ്യപ്രദേശില്‍ 28 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ അഭിമാനപ്രശ്‌നമാകും. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മാസങ്ങള്‍ക്ക് മുമ്പ് ബി ജെ പിയിലെത്തിയ സിന്ധ്യയുടെ പാര്‍ട്ടിയിലെ സ്ഥാനം ഉറപ്പിക്കുന്നത് കൂടിയാകും ഉപതിരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ മാര്‍ച്ചില്‍ സിന്ധ്യ കോണ്‍ഗ്രസ് വിട്ടതിനെ തുടര്‍ന്നാണ് 28ല്‍ 22 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്ന്. സിന്ധ്യയെ പിന്തുണച്ച 22 എം എല്‍ എമാരാണ് സ്ഥാനം രാജിവെച്ചത്. ഇവര്‍ ജയിക്കേണ്ടത് സിന്ധ്യക്ക് അനിവാര്യമാണ്.
ഫലം എതിരായാല്‍ ബി ജെ പിയില്‍ സിന്ധ്യക്കെതിരെ പടപ്പുറപ്പാട് ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. ഇവയില്‍ 16 സീറ്റുകള്‍ ഗ്വാളിയോര്‍, ചമ്പല്‍ മേഖലകളിലാണ്. ഈ മേഖലകള്‍ സിന്ധ്യ കുടുംബത്തിന്റെ ശക്തികേന്ദ്രമാണ്.
---- facebook comment plugin here -----