മന്ത്രി ജലീലിന്റെ മൊഴിയെടുപ്പ് കസ്റ്റംസ് പൂര്‍ത്തിയാക്കി; ചോദ്യം ചെയ്യല്‍ നീണ്ടത് ആറു മണിക്കൂര്‍

Posted on: November 9, 2020 6:53 pm | Last updated: November 10, 2020 at 7:31 am

കൊച്ചി | നയതന്ത്ര ബാഗേജ് വഴി ഖുര്‍ആന്‍ എത്തിച്ച് വിതരണം ചെയ്തതില്‍ ചട്ടലംഘനം നടന്നുവെന്ന ആരോപണത്തില്‍ മന്ത്രി കെ ടി ജലീലിന്റെ മൊഴിയെടുപ്പ് കസ്റ്റംസ് പൂര്‍ത്തിയാക്കി. ആറ് മണിക്കൂറാണ് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യം ചെയ്യല്‍ നടന്നത്. ഔദ്യോഗിക വാഹനത്തിലാണ് ചോദ്യം ചെയ്യലിന് വിധേയനാകുന്നതായി മന്ത്രി കസ്റ്റംസ് ഓഫീസില്‍ എത്തിയത്.

ചോദ്യാവലി തയാാറാക്കിയാണ് കസ്റ്റംസ് മന്ത്രിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ജലീലിന്റെ ഗണ്‍മാനെ കഴിഞ്ഞ ദിവസം കസ്റ്റംസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഗണ്‍മാന്റെ ഫോണ്‍ മന്ത്രി ഉപയോഗിച്ചു എന്ന സംശയത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. ഗണ്‍മാന്റെ ഫോണ്‍ കസ്റ്റംസ് നേരത്തെ പിടിച്ചെടുത്ത് വിശദമായി പരിശോധിച്ചിരുന്നു.