മൂന്നാം ഘട്ട പരീക്ഷണത്തില്‍ 90 ശതമാനം കാര്യക്ഷമത കാണിച്ച് ഫിസറിന്റെ കൊവിഡ് വാക്‌സിന്‍

Posted on: November 9, 2020 5:47 pm | Last updated: November 9, 2020 at 6:43 pm

വാഷിംഗ്ടൺ | ഫിസറും ബയോഎന്‍ടെക്കും സംയുക്തമായി വികസിപ്പിച്ച കൊവിഡ്- 19 വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണത്തില്‍ 90 ശതമാനം കാര്യക്ഷമത പ്രകടിപ്പിച്ചു. കൊവിഡ് രോഗികളില്‍ ഈ വാക്‌സിന്‍ രണ്ടാം തവണ രണ്ട് ഡോസ് നല്‍കിയപ്പോള്‍ ഏഴ് ദിവസത്തിനുള്ളില്‍ പ്രതിരോധം നേടാനായി. ആദ്യ ഡോസ് നല്‍കി 28 ദിവസത്തിന് ശേഷവുമാണിത്.

മൂന്നാം ഘട്ട പരീക്ഷണത്തിലെ ആദ്യ ഫലങ്ങളനുസരിച്ച് കൊവിഡിനെ പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്‌സിന് ശേഷിയുണ്ടെന്നാണ് തെളിഞ്ഞതെന്ന് ഫിസര്‍ ചെയര്‍മാനും സി ഇ ഒയുമായ ആല്‍ബര്‍ട്ട് ബൗള പറഞ്ഞു. ആഗോള ആരോഗ്യ പ്രതിസന്ധിക്ക് അറുതിവരുത്താന്‍ ലോകത്തുടനീളമുള്ള ജനങ്ങള്‍ക്ക് വാക്‌സിന്‍ വിതരണം ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം അഞ്ച് കോടി ഡോസ് വിതരണം ചെയ്യാനാകുമെന്നാണ് ഇരുകമ്പനികളും പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം 130 കോടി ഡോസ് നല്‍കാനാകും. ഓക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്റെ അന്തിമ ഫലം അടുത്ത മാസം പുറത്തുവിടാനിരിക്കുന്നുണ്ട്.

ALSO READ  14 പുതിയ ഹോട്ട്സ്പോട്ടുകൾ